കേരളത്തിലെ പ്രശ്നങ്ങൾക്ക് കാരണം ലഹരി മാത്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിയെ നേരിടാൻ സർക്കാർ നിരവധി കാര്യങ്ങൾ സർക്കാർ ചെയ്തു എന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ലഹരി കേസുകളുടെ കണക്ക് നിരത്തി സംസാരിച്ചത്.
ലഹരി കൊണ്ട് ഉണ്ടാവുന്ന പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ടാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. പക്ഷേ അതേ വിലയാണോ രമേശ് ചെന്നിത്തല സ്വീകരിച്ചത്. കേവലം ലഹരിയിൽ ഒതുക്കേണ്ട വിഷയമല്ല ഇപ്പോൾ നമ്മൾ ചർച്ച ചെയ്യുന്ന വിഷയം.
ലഹരിക്കെതിരെ ഒന്നും ചെയ്യാത്ത സർക്കാർ ആണ് ഇവിടെയുള്ളത് എന്നാണ് പ്രതിപക്ഷം പറഞ്ഞത്. ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്നു വരെ മയക്കുമരുന്ന് വിതരണത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്താനായി ഡി ഡ്രൈവ് നടത്തിയിരുന്നു. 2847 പേരെ അറസ്റ്റ് ചെയ്തിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

