Kerala
7 വർഷത്തിനിടെ മുഖ്യമന്ത്രി നടത്തിയത് 26 വിദേശയാത്രകൾ
കേരള മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ഏഴ് വർഷത്തിനിടെ നടത്തിയത് 26 വിദേശയാത്രകളെന്ന് വിവരാവകാശ രേഖ. വിവരാവകാശ പ്രവർത്തകനും കോൺഗ്രസ് നേതാവുമായ അഡ്വ സിആർ പ്രാണകുമാറാണ് വിവാരാവകാശ രേഖ കൈപ്പറ്റിയത്.
വിവിധ വർഷങ്ങളിലായി 173 ദിവസം വിദേശ യാത്ര നടത്തി. 2016, 2017, 2018, 2019, 2022, 2023, 2024 ലുമാണ് ഈ യാത്രകൾ. കൊവിഡ് കാലഘട്ടമായ 2020, 2021 വര്‍ഷങ്ങളിൽ മുഖ്യമന്ത്രി വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ല.
മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്ര 2016-ൽ ഉദ്യോഗസ്ഥരോടൊപ്പം യുഎഇയിലേക്കായിരുന്നു. 2017ൽ അഞ്ച് ദിവസം ബഹ്റൈൻ സന്ദർശിച്ചു. 2018-ൽ മൂന്ന് തവണ അമേരിക്കയിലേക്കും ഒരു യാത്ര യുഎഇയിലേക്കും നടത്തി. 2019ൽ നെതർലാൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ അദ്ദേഹം സന്ദര്‍ശനം നടത്തി. ഒപ്പം രണ്ട് യുഎഇ സന്ദർശനങ്ങളും നടത്തി