Kerala

അധ്യാപകർ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നു, തിരുത്തണമെന്ന് മുഖ്യമന്ത്രി

Posted on

തിരുവനന്തപുരം: അധ്യാപകർ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നുവെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവരെ കണ്ടെത്താനും തിരുത്താനും പുരോഗമന ആഭിമുഖ്യമുള്ള അധ്യാപക സംഘടനകൾ തയ്യാറാകണം.

കേരളത്തിലെ പത്താം ക്ലാസ് വിജയം വലിയതോതിൽ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ വിദ്യാർത്ഥികളുടെ ഗുണനിലവാരം സംബന്ധിച്ച കാര്യം ചർച്ചയാകുകയാണ്. ഇവർ അടിസ്ഥാന ശേഷി നേടിയെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം. മികവ് ക്യാമ്പയിനിലൂടെ അത് അധ്യാപകർ പ്രാവർത്തികമാക്കണമെന്നും കെഎസ്ടിഎ മികവ് 2024 പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ എസ്എസ്എല്‍സി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പരാമർശം വിവാദമായിരുന്നു. പ്രതിപക്ഷ ഭരണപക്ഷം ഒന്നടങ്കം അദ്ദേഹത്തെ എതിർത്തിരുന്നു. സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമെന്നാണ് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചത്. ഒന്നാം ക്ലാസ് പിന്നിടുന്ന വിദ്യാര്‍ത്ഥി മലയാളം അക്ഷരമാല പഠിക്കുമെന്ന് ഉറപ്പാക്കുന്ന രീതിയിലുള്ള പാഠ്യപദ്ധതി പദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും ശിവൻകുട്ടി പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version