Kerala
സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താൽ കർശന നടപടി; മുഖ്യമന്ത്രി
ആലപ്പുഴ: സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുന്നറിയിപ്പ്.
സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്ത്നിന്നും നേരിട്ടും, വാക്കിലോ സ്ത്രീകളോട് തെറ്റായ രീതി പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ സിപിഐഎം സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന കാര്യമാണ് സ്ത്രീകളുടെ സുരക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാക്ക് പറഞ്ഞിരുന്നതായി ഹണി റോസ് തന്നെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്.