Kerala

ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി; ഡിജിപിയും എഡിജിപിമാരും പങ്കെടുക്കും

Posted on

തിരുവനന്തപുരം: ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് 28 ന് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് യോഗം നടക്കുക. ഡിജിപിയും എഡിജിപിമാരും പങ്കെടുക്കും. സമകാലിക പ്രശ്നങ്ങളും പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പും യോ​ഗത്തിൽ ചർച്ചയാകും

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജാ​ഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റെമാൽ ചുഴലിക്കാറ്റ്‌ ഇന്ന് ബംഗ്ളാദേശിൽ തീരം തൊടും. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തേക്കും.

മെയ് മാസം ഇതുവരെ 344 മില്ലീ മീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 2021ൽ 570 മില്ലീ മീറ്റർ മഴ കേരളത്തിൽ ലഭിച്ചിരുന്നു. മെയ് 31ന് എത്തുമെന്ന് അറിയിച്ച കാലവർഷം ഇത്തവണ നേരത്തെ കേരളത്തിൽ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version