Kerala

മുഖ്യമന്ത്രിയുമായി പറന്നുയർന്ന ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി

ഒല്ലൂർ: മുഖ്യമന്ത്രിയുമായി പറന്നുയർന്ന ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ഈ മാസം 22ന് തകരാറിലായ ഹെലികോപ്റ്റർ ഇനിയും നന്നാക്കിയിട്ടില്ല. കുട്ടനെല്ലൂർ ഗവ. കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ നിർത്തിയിട്ടിരിക്കുന്ന ഹെലികോപ്റ്ററിന് രാത്രിയും പകലും പലീസ്‌കാവലുണ്ട്.

ഈ മാസം 22ന് തൃശ്ശൂരിൽ നടന്ന സംസ്ഥാന പട്ടയമേള ഉദ്ഘാടനംചെയ്തശേഷം ആലുവയിലെ പരിപാടിക്ക് പോകാനാണ് ഹെലികോപ്റ്റർ വരുത്തിയത്. മുഖ്യമന്ത്രി കാറിലായിരുന്നു തൃശ്ശൂരിലെത്തിയത്. ചടങ്ങുകഴിഞ്ഞ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മൈതാനത്ത് പ്രവേശിച്ചു. മുഖ്യമന്ത്രിയും സംഘവും കയറിയ ഹെലികോപ്റ്റർ ഉയർന്നെങ്കിലും ഉടൻ തിരിച്ചിറക്കുകയായിരുന്നു. അഞ്ചുദിവസം കഴിഞ്ഞിട്ടും ഹെലികോപ്റ്ററിന്റെ തകരാർ പരിഹരിക്കാനായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top