യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറിസ്റ്റിൽ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ ബാനറുകൾ വലിച്ചുകീറി, ഫ്ലക്സ് ബോർഡിലേക്ക് ചെളിയെറിഞ്ഞു. സർക്കാർ ഫ്ലക്സ് ബോർഡുകളും ഡിവൈഎഫ്ഐ ബോർഡുകളും പ്രവർത്തകർ നശിപ്പിച്ചു. സമരജ്വാല എന്ന പേരിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. രാജ്ഭവന് മുന്നിൽ നിന്നും തുടങ്ങി ക്ലിഫ് ഹൌസ് പരിസരത്തേക്കായിരുന്നു മാർച്ച്.