Kerala

ഭരണമുന്നണിയെ പ്രതിരോധത്തിലാക്കി തൊഴിലാളിസംഘടന; ജലവിഭവ വകുപ്പിനെതിരെ സമരവുമായി സിഐടിയു

Posted on

കൊച്ചി: ജലവിഭവ വകുപ്പിനെതിരെ സിഐടിയു. കൊച്ചിയിലെ കുടിവെള്ള വിതരണം ഫ്രഞ്ച് കമ്പനിയെ ഏൽപ്പിക്കാനുള്ള ജലവിഭവ വകുപ്പ് പദ്ധതിക്കെതിരെ സമരരംഗത്ത് വന്നിരിക്കുകയാണ് സിഐടിയു. ടെൻഡർ നടപടികളിലടക്കം ദുരൂഹതയുണ്ടെന്നാണ് ആരോപിച്ചാണ് സമരം.

കൊച്ചി നഗരത്തിൽ 24 മണിക്കൂറും ശുദ്ധജലം ലഭിക്കുന്നതിനുള്ള എഡിബി പദ്ധതി സ്വകാര്യവത്കരണമെന്ന് ആരോപിച്ചാണ് സിഐടിയു അടക്കമുള്ള സംഘടനകൾ സമര രംഗത്തേക്ക് വരുന്നത്. നിബന്ധനകൾ പാലിക്കാതെയാണ് ടെൻഡർ നടപടികൾ നടന്നതെന്നാണ് ആരോപണം. ഫ്രഞ്ച് കമ്പനിയായ സൂയസ് പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡുമായി 10 വർഷത്തേക്ക് കരാർ ഉണ്ടാക്കാനാണ് ജലവിഭവവകുപ്പിന്റെ നീക്കം.
എസ്റ്റിമേറ്റ് തുകയേക്കാൾ 23 ശതമാനം അധിക തുകയ്ക്കാണ് കരാർ ഉണ്ടാക്കുന്നത്. എഡിബി വായ്പയുടെ സഹായത്തോടെ ആകെ 2511 കോടി രൂപയുടെ പദ്ധതിയാണ് സ്വകാര്യ കമ്പനിയുമായി ചേർന്ന് ജലവിഭവ വകുപ്പ് നടപ്പാക്കാൻ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version