സിനിമയിൽ അഭിനയിക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചെന്ന് എംഎൽഎ എംഎം മണി. സമയം കിട്ടുമ്പോഴൊക്കെ സിനിമ കാണാറുണ്ടെന്നും മമ്മൂട്ടിയോട് കൂടുതൽ ഇഷ്ടമുണ്ടെന്നും എം എം മണി പറഞ്ഞു. മോഹൻലാൽ, ദിലീപ്, ജയറാം തുടങ്ങിയവരെ ഒത്തിരി ഇഷ്ടമാണെന്നും എംഎം മണി പറഞ്ഞു.
“സിനിമയിൽ അഭിനയിക്കേണ്ടാന്ന് പാർട്ടി തീരുമാനിച്ചു. പിന്നീട് അഭിനയിക്കാൻ അവസരം വന്നുമില്ല ഞാൻ പോയുമില്ല. മോഹൻലാലിനെയും മമ്മൂട്ടിയെയും ദിലീപിനെയും എനിക്ക് ഇഷ്ടമാണ്. കലാകാരന്മാർ എന്ന നിലയിൽ ഇഷ്ടമാണ്. നടന്മാരെ നടന്മാരായിട്ട് കണ്ടാമതി. സമയം കിട്ടുമ്പോഴൊക്കെ സിനിമ കാണാറുണ്ട്. മമ്മൂട്ടിയോട് പിന്നെ രഹസ്യമായ കാരണം കൊണ്ടും ഇഷ്ടമാണ്. അതാണ് അദ്ദേഹത്തോട് കൂടുതൽ ഇഷ്ടം. നടിമാരിൽ എനിക്ക് ലളിത, പദ്മിനി, രാഗിണി ഇവരെയൊക്കെ ഇഷ്ടമായിരുന്നു. നടന്മാരിൽ സത്യൻ, നസീർ, പിന്നെ മമ്മൂട്ടി. അതൊക്കെ പിന്നത്തെ തലമുറയിലുള്ളവരാണ്. കലാകാരന്മാരെ എല്ലാവരെയും ഇഷ്ടമാണ്”, എന്നാണ് എം എം മണി പറഞ്ഞത്.