മാവോയിസ്റ്റ് നിരീക്ഷണം, ആരോഗ്യ രക്ഷാപ്രവര്‍ത്തനം, ദുരന്തമേഖലയിലെ ദുരിതാശ്വാസപ്രവര്‍ത്തനം, മുഖ്യമന്ത്രിയുടെ യാത്ര എന്നിവക്കായി സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത് ഹെലികോപ്റ്ററിനായി ഇതുവരെ ചിലവഴിച്ചത് 27 കോടി രൂപ. കൃത്യമായി പറഞ്ഞാല്‍ 270,151,000 രൂപയാണ് രണ്ട് സ്വകാര്യ കമ്പനികള്‍ക്കായി ഇതുവരെ നല്‍കിയത്.
പവന്‍ഹാന്‍സ് ലിമിറ്റഡ്, ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കായാണ് സര്‍ക്കാര്‍ രണ്ടുഘട്ടങ്ങളിലായി കരാര്‍ പ്രകാരം കോടികള്‍ വാടക നല്‍കിയത്. ആദ്യം ഹെലികോപ്റ്റര്‍ വാടകയ്ക്ക് നല്‍കിയിരുന്ന പവന്‍ഹാന്‍സിന് 22,21,51,000 രൂപയാണ് നല്‍കിയത്. നിലവില്‍ കരാറിലുളള മ്പനിയായ ചിപ്‌സണ്‍ ഏവിയേഷന് ഇതുവരെ 4,80,000,00 രൂപയുമാണ് അനുവദിച്ചത്. മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതാണ് ഈ കണക്ക്.