സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ കുപ്പിയിലാക്കി വിതരണം ചെയ്തത് പ്ലാസ്റ്റിക്ക് കുപ്പി ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന ഒരു കുപ്പിയായിരിക്കണം എന്നതിൻ്റെ അടിസ്ഥാനത്തിലാണെന്ന് യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം.
എന്നാൽ, അത് ബിയർ കുപ്പിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ നന്നാക്കികൾ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ അന്ധതയുടെ ഭാഗമാണെന്നും അവർ കള്ള പ്രചാരണങ്ങൾ തുടർന്നു കൊണ്ടിരിക്കുമെന്നും ചിന്ത ജെറോം പറഞ്ഞു. ‘
വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം’ എന്ന തലക്കെട്ടിൽ ചിന്ത ജെറോം തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇപ്രകാരം പ്രതികരിച്ചിരിക്കുന്നത്.