Kottayam
കേരളാ കോൺഗ്രസ് ആരൂർ: ചിങ്ങം ഒന്ന് തെങ്ങിൻ തൈ നട്ട് കർഷക ദിനം ആചരിച്ചു
തുറവൂർ : കേരള കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായി ആചാരിച്ചു. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച കർഷകരേയും കർഷക തൊഴിലാളികളെയും ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുതറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാനും മുൻ ഗവണ്മെന്റ് ചീഫ് വീപ്പുമായ അഡ്വ. തോമസ് ഉണ്ണിയാടൻ ഉൽഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക്ക് കാവിൽ, ബെന്നി വേലശ്ശേരി,ജോസ് കൊട്ടിലങ്ങാട്ട്, ബെന്നി പാലക്കൻ, ബൈജു കടവൻ, ജോഷി തിരുനല്ലൂർ, സുനിൽ പാണാവള്ളി, ജോസുകുട്ടി കരിയിൽ, അഡ്വ. ജോമി കാട്ടുതറ, ജോൺ കടവിൽ, ചാൾസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.