Kerala
ബജറ്റിൽ അവഗണന; അതൃപ്തി പരസ്യമാക്കി മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം; ബജറ്റ് അവഗണനയിലെ അതൃപ്തി പരസ്യമാക്കി മന്ത്രി ജെ ചിഞ്ചുറാണി. ബജറ്റ് വിഹിതം കുറഞ്ഞുവെന്നും ചിഞ്ചുറാണി തുറന്നുപറഞ്ഞു. കഴിഞ്ഞ തവണത്തെക്കാൾ 40 ശതമാനം കുറവു വരുത്തിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുകവെട്ടിക്കുറച്ച സംഭവത്തിൽ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.
പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നു. ഡൽഹി യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണും. ധനമന്ത്രിയോട് വിഷയം സംസാരിച്ചിരുന്നു. സിപിഐ മന്ത്രിമാരോട് വിവേചനം കാണിച്ചുവെന്ന് കരുതുന്നില്ലെന്നും ചിഞ്ചുറാണി വ്യക്തമാക്കി.