Health

എച്ച്എംപിവി വൈറസ് വ്യാപനം; സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ചൈനയിലെ എച്ച്എംപിവി വൈറസ് വ്യാപനത്തിൽ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംഭവത്തിൽ ഇന്ത്യയിലെ നിരീക്ഷക സംഘം യോഗം ചേർന്നു. ചൈനയിൽ പടരുന്ന വൈറസ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മുൻപ് തന്നെ ഉള്ളതാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

എന്താണ് HMPV?ശ്വാസകോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി അഥവാ ഹ്യൂമൺ മെറ്റാന്യൂമോവൈറസ്. ന്യുമോണിയ വിഭാഗത്തിൽപ്പെട്ട രോഗമായാണ് ഇതിനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികൾ, പ്രായമായവർ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കാമെന്നാണ് ഡിസിസി (യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ) വ്യക്തമാക്കുന്നത്. 2001ലാണ് ആദ്യമായി എച്ച്എംപിവി സ്ഥിരീകരിക്കപ്പെട്ടത്.

ലക്ഷണങ്ങൾശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് സമാനമാണ് എച്ച്എംപിവിയുലെ ലക്ഷണങ്ങൾ. പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. വൈറസ് ബാധ ഗുരുതരമാകുന്നത് ന്യുമോണിയ പോലുള്ള സങ്കീർണതകൾക്ക് കാരണമായേക്കാം. എച്ച്എംപിവിയുടെ ഇൻക്യുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്. അണുബാധയുടെ തീവ്രതയനുസരിച്ച് രോഗലക്ഷണങ്ങളുടെ കാലയളവ് നീണ്ടുനിൽക്കും.HMPV വ്യാപനംമറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങളുടേതിന് സമാനമാണ് എച്ച്എംപിവി രോഗവ്യാപനം. രോഗം പകരുന്നത് പ്രധാനമായും മൂന്ന് കാരണങ്ങളിലൂടെയാണ്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും പുറത്തേക്ക് വരുന്ന സ്രവങ്ങളിലൂടെ, കൈ കൊടുക്കുന്നത് പോലുള്ള അടുത്തിടപഴകലിലൂടെ, വൈറസ് സാന്നിധ്യമുള്ള പ്രതലങ്ങളിൽ സ്പർശിക്കുകയും അതിന് ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുകയോ ചെയ്യുന്നതിലൂടെയും രോഗം പകരാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top