കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ വീണ്ടും മറ്റൊരു പുതിയ വൈറസിന്റെ അതിതീവ്ര വ്യാപനം എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നു. ഹ്യൂമൻ മെറ്റ ന്യൂമോ എന്ന HMPV വൈറസാണ് ഇപ്പോൾ കൊവിഡ് മഹാമാരിക്കു പിന്നാലെ വീണ്ടും ചൈനയിൽ നിന്നും മനുഷ്യരാശിക്ക് വെല്ലുവിളി ഉയർത്തി എത്തുന്നത്.
മാത്രമല്ല ഈ വൈറസ് അതിവേഗം പടരുന്നതായിയുള്ള വിവരങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ നിരവധി പേര് പങ്കുവയ്ക്കുന്നത്. കോവിഡ് വ്യാപനത്തിന് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ചൈനയിലെ ആശുപത്രികള്‍ ഇപ്പോൾ വീണ്ടും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് വിവരങ്ങൾ. നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇനി വൈറസിന്റെ ലക്ഷണങ്ങൾ ഇങ്ങനെയാണ്, ഈ HMPV വൈറസ് സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വൈറസാണ്. ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് അപകടസാധ്യത കൂടുതൽ. കൊറോണ വൈറസ് പോലെ തന്നെ രോഗി ചുമയ്‌ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന ഉമിനീർ തുള്ളികളിലൂടെയാണ് HMPV പകരുന്നത്.