ലോകത്തിലെ വൻസൈനിക ശക്തികളിലൊന്നായ ചൈനക്ക് നാണക്കേടുണ്ടാക്കുന്ന വെളിപ്പെടുത്തൽ നടത്തി അമേരിക്ക. നിർമാണത്തിലിരുന്ന ഏറ്റവും പുതിയ ആണവ അന്തർവാഹിനി പതിപ്പ് മുങ്ങിയെന്നാണ് യുഎസിൻ്റെ അവകാശവാദം. ചൈനയുടെ അത്യാധുനിക സൈനിക സാങ്കേതിക വിദ്യയുടെ സുരക്ഷിതത്വത്തിനും വിശ്വാസ്യതയ്ക്കും തിരിച്ചടിയാണ് ഈ സംഭവമെന്നാണ് വിലയിരുത്തലുകൾ. പുതിയ ഷൗ ക്ലാസ് (Zhou class) സീരീസ് അന്തര്‍വാഹിനിയാണ് വെള്ളത്തിനടിയില്‍ ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യാങ്‌സി നദിയിയിലെ വുചാങ് കപ്പൽശാലയ്ക്ക് സമീപം അന്തർവാഹിനി മുങ്ങിയ ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടു. ഇതിനെ ഉയർത്താൻ എത്തിച്ചിരിക്കുന്ന ക്രെയിനുകളും ദൃശ്യങ്ങളിലുണ്ട്. ഈ വർഷം ജൂണിലാണ് ചിത്രങ്ങൾ എടുത്തിട്ടുള്ളത്. പ്ലാനറ്റ് ലാബ്‌സ് പിബിസിയിൽ നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങൾ ആമേരിക്കൻ പ്രതിരോധ വിദഗ്ധർ സൂഷ്മമായി വിശകലനം ചെയ്ത ശേഷമാണ് സംഭവം വെളിപ്പെടുത്തിയിരിക്കുന്നത്.