ചിലി: തെക്കൻ അമേരിക്കയിലെ മധ്യ ചിലിയില്‍ വനമേഖലയിൽ തീപിടുത്തം. തീപിടുത്തത്തില്‍ ഇതുവരെ 51 മരണം സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മരിച്ചവരെ പലരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനവും തീയണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. 200ലധികം പേരെ കാണാതായിട്ടുണ്ട്.
തീയണയ്ക്കാന്‍ ഹെലികോപ്റ്റര്‍, ട്രക്ക് സേവനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. തീരദേശ വിനോദസഞ്ചാര നഗരമായ ബിനാ എല്‍മാറിലാണ് തീപടരുന്നത്. വനമേഖലയിലെ തീപിടിത്തത്തില്‍ 43,000 ഹെക്ടര്‍ നശിച്ചു. രണ്ട് ദിവസം കൊണ്ടാണ് 30,000 ഹെക്ടറില്‍ നിന്ന് 43,000 ഹെക്ടറിലേക്ക് തീപടര്‍ന്നത്.