Kerala

തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; ശിശു ക്ഷേമസമിതി തെളിവെടുപ്പ് നടത്തി

Posted on

പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തില്‍ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ് പരിക്കേറ്റ സംഭവത്തില്‍ ജില്ലാ ശിശു ക്ഷേമസമിതി തെളിവെടുപ്പ് നടത്തി. ചെയർമാൻ എൻ രാജീവ്, അംഗങ്ങളായ സുനിൽ പേരൂർ, എസ് കാർത്തിക, പ്രസീദ നായർ, ഷാൻ രമേശ് ഗോപൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രത്തിലും കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലും തെളിവെടുപ്പ് നടന്നത്. ഡോക്ടറെയും കുട്ടിയുടെ രക്ഷിതാക്കളെയും കണ്ട ശേഷം ക്ഷേത്ര ഭാരവാഹികളിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ശിശു ക്ഷേമസമിതി റിപ്പോർട്ട് ബാലാവകാശ കമ്മിഷന് സമർപ്പിക്കും.

ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഗരുഡന്‍ തൂക്കം വഴിപാടിനിടെ പത്ത് മാസം പ്രായമുള്ള കുഞ്ഞാണ് താഴെ വീണത്. മാതാപിതാക്കള്‍ വഴിപാടായാണ് തൂക്കം നടത്തിയത്. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version