ക്വാലാലംപൂർ: വീട്ടിലെ ലിവിങ് റൂമിലുള്ള സോഫയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് കുട്ടിയെ പിതാവ് ക്രൂരമായി തല്ലിച്ചതച്ചു.മലേഷ്യയിലെ പെറ്റ്ലാങ് ജയയിലെ ലെംബാ സുബാങ്ങിലാണ് സംഭവം. പിതാവിന്റെ മർദ്ദനത്തിൽ നിന്ന് മൂന്നരവയസുകാരനെ രക്ഷിക്കാൻ ശ്രമിച്ച ഭാര്യയെയും ഇയാൾ മർദിച്ചു. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞുമകൻ മൂത്രമൊഴിച്ചതിൽ അരിശം പൂണ്ടാണ് പിതാവ് ക്രൂരമായി മർദിച്ചത്. പിറ്റേന്ന് പൊലീസ് ഉദ്യോഗസ്ഥരെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗാർഹിക പീഡനം, കുഞ്ഞുങ്ങൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകൾ ചാർത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അസി. പൊലീസ് കമീഷണർ മുഹമ്മദ് ഫഖ്റുദ്ദീൻ അറിയിച്ചു.