ന്യൂഡല്‍ഹി: അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോളുണ്ടായ അനുഭവം പങ്കുവെച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ക്രാഫ്റ്റ് ക്ലാസിലേക്കു സൂചി കൊണ്ടുപോകാത്തതിന് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തനിക്ക് കിട്ടിയ അടിയുണ്ടാക്കിയ മാനസികാഘാതത്തെ കുറിച്ചാണ് ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തിയത്. കയ്യില്‍ അടിക്കേണ്ട, പിന്‍ഭാഗത്ത് അടിച്ചോളൂ എന്ന് ടീച്ചറോടു താനന്ന് അപേക്ഷിച്ചിട്ടും കാര്യമുണ്ടായില്ലെന്ന് ചീഫ് ജസ്റ്റിസ് പറയുന്നു. ‘തുടര്‍ന്ന് കയ്യിലേറ്റ അടിയുടെ പാട് ദിവസങ്ങളോളം മറച്ചുവെച്ചു. നാണക്കേടുകാരണം വീട്ടില്‍ പോലും പറഞ്ഞിട്ടില്ല’. ബാലനീതി വിഷയത്തില്‍ നേപ്പാള്‍ സുപ്രീംകോടതി കാഠ്മണ്ഡുവില്‍ നടത്തിയ സെമിനാറിലാണ് ചീഫ് ജസ്റ്റിസ് തന്റെ കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ചത്. ഇത്തരം ശിക്ഷകളിലൂടെ കുട്ടികളില്‍ ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹം സെമിനാറില്‍ വിശദീകരിച്ചു.
അഞ്ചാം ക്ലാസില്‍ കയ്യിലേറ്റ അടിയുടെ പാട് ദിവസങ്ങളോളം മറച്ചുവെച്ചു; ചീഫ് ജസ്റ്റിസ്
By
Posted on