Kerala
കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു; പലയിടത്തും കിലോയ്ക്ക് 100 രൂപ മാത്രം
കേരളത്തില്‍ ബ്രോയ്‌ലർ ചിക്കന്റെ വില കുത്തനെ ഇടിഞ്ഞു. മുന്‍പ് 160ല്‍ എത്തിയിരുന്ന വില ഇപ്പോള്‍ നൂറിലേക്ക് താണിരിക്കുകയാണ്. ഇനിയും വില കുറയുമെന്നാണ് സൂചന. ഇവിടെ ഉത്പാദനം കൂടുതലാണ്. തമിഴ്നാട്ടില്‍ നിന്നുള്ള വരവും കൂടി. ഇതാണ് കോഴിവില കുറയാന്‍ കാരണം.
വ്യാപാരികള്‍ വില കുറയ്ക്കാതെ കള്ളക്കളി കളിച്ചപ്പോള്‍ പലയിടത്തുനിന്നും പ്രതിഷേധം ഉയര്‍ന്നതോടെ വില കുറച്ചിട്ടുണ്ട്. പെട്ടെന്നുള്ള വിലക്കുറവ് ഉത്‌പാദകരെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഫാമുകളില്‍ കോഴികള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ട്. അതുകൊണ്ട് തന്നെ വില കുറച്ചുകൊടുക്കാന്‍ കര്‍ഷകരും നിര്‍ബന്ധിതരാണ്. കോഴിവില കുറഞ്ഞത് ഹോട്ടലുകള്‍ക്കും ഇരുട്ടടിയായിട്ടുണ്ട്. ഉയര്‍ന്ന വില ഈടാക്കാന്‍ കഴിയില്ലെന്നതാണ് അവരുടെ മുന്നിലുള്ള പ്രശ്നം. ഓണത്തോടനുബന്ധിച്ച് മാത്രമേ വിലവർധന ഉണ്ടാകൂവെന്നാണ് നിലവിലെ പ്രതീക്ഷ.