Kerala
എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്താൻ മന്ത്രിമാർ ഇറങ്ങുന്നില്ലെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്താൻ മന്ത്രിമാർ ഇറങ്ങുന്നില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ പ്രചാരണ രംഗത്തില്ല, പൊതുവേദികളിലുമില്ല. ഭരണ വിരുദ്ധ വികാരം കാരണം മന്ത്രിമാരെ പിൻവലിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി മാത്രമേ പ്രചാരണത്തിനുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടാൽ മോദി പ്രസംഗിക്കുന്നതാണോയെന്ന് തോന്നും.