തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തിനും നേതൃനിരയില്‍ സ്ഥാനമുറപ്പിക്കാനുമുള്ള കിടമത്സരത്തെ വിമർശിച്ച് എകെ ആൻറണി. അനാവശ്യ ചർച്ചകള്‍ വേണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പല്ല തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാക്കളെ ആന്റണി ഓർമ്മിപ്പിച്ചു. കിടമത്സരത്തിനെതിരെ പാർട്ടിക്കള്ളില്‍ അമർഷം ഉയരുന്നതിനിടെയാണ് മുതിർന്ന നേതാവിൻറെ പരസ്യവിമർശനം.
മത സാമുദായികനേതാക്കളെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിസ്ഥാനത്തേക്കെത്താൻ പോരിനിറങ്ങിയ നേതാക്കള്‍ക്കാണ് ആന്റ ണിയുടെ മുന്നറിയിപ്പും ഉപദേശവും. തദ്ദേശതെരഞ്ഞെടുപ്പ് ജയത്തിനായുള്ള മിഷൻ 25 വരെ മാറ്റിവെച്ച് നിയമസഭ തെരഞ്ഞെടുപ്പും മുഖ്യമന്ത്രി സ്ഥാനവും മോഹിച്ചുള്ള പാർട്ടിയിലെ പോര്. കോണ്‍ഗ്രസ്സില്‍ തന്നെ ഒരുവലിയ വിഭാഗത്തിനുള്ള എതിർപ്പാണ് ആന്റണി പ്രകടമാക്കിയത്.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒരു ടേം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലക്കാണ് രമേശ് ചെന്നത്തലയുടെ നീക്കങ്ങള്‍. എൻഎസ്‌എസുമായി സമവായത്തിലെത്തിയത് രണ്ടാം വരവായി കണ്ടാണ് മുന്നോട്ട് പോകല്‍.