മലപ്പുറം: മുസ്ലിം ലീഗ് പിന്തുണ ഉറപ്പാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഎസ്എസ്, എസ്എൻഡിപി പിന്തുണയ്ക്ക് പിന്നാലെ ജാമിഅഃ നൂരിയ സമ്മേളന വേദിയിലും രമേശ് ചെന്നിത്തലയ്ക്ക് ഇടം ലഭിച്ചിരിക്കുകയാണ്.
ജാമിഅഃ നൂരിയ സമ്മേളനത്തിലെ ഒരു സെഷൻ്റെ ഉദ്ഘാടകനായാണ് രമേശ് ചെന്നിത്തലയെ നിശ്ചയിച്ചിരിക്കുന്നത്. ജനുവരി നാലിന് എം കെ മുനീർ അധ്യക്ഷനാകുന്ന സെഷൻ ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളാണ് ജാമിഅയുടെ പ്രസിഡൻ്റ്. ലീഗ് നേതൃത്വത്തിൻ്റെ താൽപ്പര്യമാണ് ചെന്നിത്തലയെ ഉദ്ഘാടകനായി നിശ്ചയിച്ചതിന് പിന്നിലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.