ഛത്തീസ്ഗഡില്‍ സുരക്ഷാ സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഏറ്റുമുട്ടലിൽ 15 മാവോയിസ്റ്റുകളെ സൈന്യം വധിച്ചതായി റിപ്പോർട്ട്. സുക്മ-ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയിലാണ് സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ്പ് ഉണ്ടായത്. പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ ഏറ്റുമുട്ടലും തിരച്ചിലും പുരോഗമിക്കുകയാണ്

വെടിവെയ്പ്പിൽ രണ്ട് സൈനികർക്ക് നിസാര പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ശനിയാഴ്ച രാവിലെ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്ഥർ തുടങ്ങിയവർ ഏറ്റുമുട്ടലിൽ ഉൾപ്പെട്ടിരുന്നു. പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് ഓപ്പറേഷൻ ആരംഭിച്ചത്.

