ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ പഴയ കിണർ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ സ്റ്റാൻഡിലെ തറ പൊളിച്ചു മാറ്റുന്നതിനിടെയാണ് ജോലിക്കാർ പഴയ കിണർ കണ്ടത്. ഇതേ തുടർന്ന് ബസ്റ്റാൻഡിൻ്റെ തുടർ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വച്ചു പരിശോധന നടത്തി.

സ്റ്റാൻഡ് നിർമിക്കുന്നതിനു മുൻപ് ഇവിടെ താമസിച്ചിരുന്ന പഴയ കുടുംബങ്ങളുടെ വകായായുള്ള സ്വകാര്യ സ്ഥലത്തെ കിണറാണെന്ന് നിഗമനത്തിൽ ആണ് ഉദ്യോഗസ്ഥർ, വർഷങ്ങൾക്ക് മുൻപ് സ്വകാര്യ വ്യക്തിയുടെ പക്കൽ നിന്നും സ്ഥലം വാങ്ങിയാണ് ഇവിടെ ബസ് സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാക്കിയത്. കിണർ അതേപടി സംരക്ഷിച്ചിരുന്നു. എന്നാൽ കിണറിൽ ഇടിച്ച് ബസ് അപകടത്തിൽ പെട്ടതോടെ അന്ന് സുരക്ഷ കണക്കിലെടുത്തി കിണർ മൂടുകയായിരുന്നു.


