Politics
ഓരോ പ്രവർത്തകരെയും തുല്യരായി കരുതുന്ന നേതാക്കൾ തലപ്പത്ത് വരണം, അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ
ഓരോ പ്രവർത്തകരെയും തുല്യരായി കരുതുന്ന നേതാക്കൾ തലപ്പത്ത് വരണം. ചാണ്ടി ഉമ്മന്റെ വാക്കുകളാണ് ഇത് . ഇതോടെ സംസ്ഥാന കോൺഗ്രസിലെ കലഹം മറ നീക്കി പുറത്ത് വരുകയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ചാണ്ടി ഉമ്മൻ തന്റെ അതൃപ്തി പരസ്യമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് .
ഓരോ പ്രവർത്തകരെയും തുല്യരായി കരുതുന്ന നേതാക്കൾ തലപ്പത്ത് വരണം. പാലക്കാട് എല്ലാവർക്കും ചുമതല നൽകി, എനിക്കൊഴികെ, അത് എന്തുകൊണ്ടാണെന്ന് അറിയില്ല. അക്കാര്യത്തിൽ കൂടുതൽ ചർച്ച നടത്താൻ തയ്യാറല്ല. എല്ലാവരേയും ചേർത്തുപിടിക്കണമെന്നും ആരെയെങ്കിലും തഴയപ്പെടുന്ന അവസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്നും ചാണ്ടി ഉമ്മൻ തുറന്നടിച്ചു.
കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന അഭിപ്രായമില്ല, മറിച്ച് പുനഃസംഘടനയുണ്ടാകുമ്പോൾ എല്ലാവരേയും ഉൾപ്പെടുത്തുന്ന സമീപനം ഉണ്ടാകണമെന്നും യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.