Kerala
പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, അവഗണന ഉണ്ടായെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്ക് അവഗണന ഉണ്ടായെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എം എൽ എ. താൻ പാർട്ടിക്കെതിരെയോ പ്രതിപക്ഷനേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല.
വ്യക്തിപരമായി ആർക്കെതിരെയും പറഞ്ഞിട്ടില്ല. ഒരു തിരഞ്ഞെടുപ്പ് ആകുമ്പോൾ പല കാര്യങ്ങൾ കാണാം. ഒരു ചോദ്യം വന്നപ്പോൾ അതിന് മറുപടി പറയുക മാത്രമാണ് ചെയ്തത്.
കൂടുതൽ ചർച്ചകൾക്കില്ലെന്നും പറഞ്ഞത് എൻറെ ഒരു വിഷമം മാത്രമാണെന്നും പാർട്ടിക്കുള്ളിൽ എല്ലാം പറയുമെന്നും ചാണ്ടി ഉമ്മൻ ട്വന്റി ഫോറിനോട് വ്യക്തമാക്കി.