പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് ചുമതലയൊന്നും നൽകാത്ത സംസ്ഥാന നേതൃത്വത്തിന്‍റെ നടപടിയിൽ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് ഒഴിച്ച് ബാക്കി എല്ലാവർക്കും ചുമതല നൽകിയെന്നും, അന്ന് പറയേണ്ട എന്ന് കരുതി മിണ്ടാതിരുന്നതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
പുനസംഘടനയിൽ എല്ലാവരെയും ചേർത്തുപിടിച്ച് വേണം മുന്നോട്ടു പോകാനെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിക്കും കെ കരുണാകരനും ഒപ്പം നിന്നവരെ തഴയപ്പെട്ടു എന്ന പരാതി തനിക്കും ലഭിച്ചു. താഴെത്തട്ടിൽ വരെ പാർട്ടിക്കാരെ രണ്ടായി പരിഗണിക്കുന്നു. ഇതിന് മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.