റാവല്‍പിണ്ടി: ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പാകിസ്ഥാന്‍ പുറത്ത്. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡ് ജയിച്ചതോടെയാണ് നിലവിലെ ചാംപ്യന്മാര്‍ കൂടിയായ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായത്. ഇതോടെ ഇന്ത്യക്കൊപ്പം ന്യൂസിലന്‍ഡും സെമി ഫൈനലിന് യോഗ്യത നേടി.

റാല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു കിവീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 237 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്.
മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 105 പന്തില്‍ 112 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്. താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡിന്റെ തുടക്കം നന്നായിരുന്നില്ല.

