റാഞ്ചി: നാടകീയതകൾക്കൊടുവിൽ ജാർഖണ്ഡിൽ സർക്കാർ രൂപീകരിക്കുന്നതിൽ അനിശ്ചിതത്വം നീങ്ങി. പുതിയ സർക്കാർ ഉണ്ടാക്കാൻ ഗവർണർ അനുമതി നൽകി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ചംപയ് സോറനെ ഗവർണർ ക്ഷണിച്ചു.
പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാജിയെത്തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ ആശങ്ക നിലനിൽക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള തന്റെ ആവശ്യം എത്രയും പെട്ടെന്ന് അംഗീകരിക്കണമെന്ന് ചംപയ് സോറൻ ഗവർണറോട് ആവശ്യപ്പെടുകയായിരുന്നു.