India

കത്തോലിക്കാ സഭയുടെ താക്കോൽ സ്ഥാനത്ത് വനിതയെ നിയമിച്ചു മാർപാപ്പ

Posted on

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ മതപരമായ ഉത്തരവുകളുടെ ചുമതലയുള്ള ഡിപ്പാർട്ട്‌മെൻ്റിൻ്റെ ചുമതലക്കാരിയായി ഇറ്റാലിയൻ കന്യാസ്ത്രീയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെ നിയമിച്ച്‌ ഫ്രാൻസിസ് മാർപ്പാപ്പ ഉത്തരവിറക്കി. വത്തിക്കാനിലെ ഒരു പ്രധാന കാര്യാലയത്തിൻ്റെ തലപ്പത്തേക്ക് ആദ്യമായാണ് വനിത തെരഞ്ഞെടുക്കപ്പെടുന്നത്. സഭയുടെ ഭരണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ നേതൃത്വപരമായ പങ്ക് നല്‍കുന്നതിന്റെ ഭാഗമായാണ് നിയമനം.

വത്തിക്കാൻ ഓഫീസുകളില്‍ സ്ത്രീകളെ രണ്ടാം സ്ഥാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, കത്തോലിക്കാ സഭയുടെ കേന്ദ്ര ഭരണ സ്ഥാപനമായ ഹോളി സീ കൂരിയയുടെ പ്രിഫെക്‌റ്റായി ഒരു സ്ത്രീയെ നിയമിക്കുന്നത് ആദ്യമാണ്.

വത്തിക്കാനിലെ ആദ്യത്തെ വനിതാ പ്രിഫെക്റ്റ് സിസ്റ്റർ സിമോണ ബ്രാംബില്ലയാണെന്ന് വത്തിക്കാനും സ്ഥിരീകരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോണ്‍സെക്രറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റിസ് ഓഫ് അപ്പോസ്തോലിക് ലൈഫ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന വത്തിക്കാനിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഓഫീസുകളിലൊന്നാണിത്. സ്ത്രീ പുരോഹിതരെ നിയമിക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version