Kerala

അരുവിത്തുറയിൽ വിശ്വാസത്തിൻ്റെയും പോരാട്ടത്തിൻ്റെയും അരുവി തീർത്ത് കത്തോലിക്കാ കോൺഗ്രസ് റാലി

കോട്ടയം: അരുവിത്തുറ: അരുവിത്തുറ വല്യച്ചൻ്റെ മണ്ണിൽ വിശ്വാസത്തിൻ്റെയും ,പോരാട്ടത്തിൻ്റെയും അരുവി തീർത്ത് കത്തോലിക്കാ കോൺഗ്രസിൻ്റെ റാലി കർഷകരെ അവഗണിക്കുന്ന ഭരണക്കാർക്കും പ്രതിപക്ഷത്തിനു താക്കീതായി

കോരിച്ചൊരിയുന്ന മഴയെ കൂസാതെ ആയിരങ്ങളാണ് അരുവിത്തുറയുടെ പാവന മണ്ണിലുടെ അടിവച്ചടി വച്ച് നീങ്ങിയത്.യുവാക്കളും യുവതികളും മുതൽ വയോ വൃദ്ധർ വരെ ആവേശപൂർവ്വം കർഷകരുടെ ഐക്യനിര കത്ത് സൂക്ഷിക്കുമെന്നുള്ള  മുദ്രാവാക്യം മുഴക്കി നീങ്ങി.റാലിക്ക് വഴിയൊരുക്കി പോലീസും ,സന്നദ്ധ പ്രവർത്തകരും മാതൃക പരമായ പ്രവർത്തനമാണ് നടത്തിയത്.മത മൈത്രിക്ക് പേരുകേട്ട അരുവിത്തുറയുടെ മണ്ണിൽ ഇതര സമുദായങ്ങളും ആദരവോടെയാണ് റാലിയെ വീക്ഷിച്ചത് .

ഭ്രാന്താലയമാം ദേശത്ത് ,
പള്ളിക്കൂടം തീർത്തവരാണെ ,
തീണ്ടലുള്ളൊരു കാലത്ത് ,
കുടെ ഇരുത്തി കാത്തവരാണെ ,
ക്രൈസ്തവ സഭയുടെ സംഭാവനകൾ ,
കണ്ടില്ലെന്ന് നടിക്കുന്നവരെ ,
നിങ്ങൾക്കെതിരെ ഈ ശക്തി ,
ഓർത്ത് കളിച്ചോ സൂക്ഷിച്ചോ എന്നും പ്രവർത്തകർ ഭരണക്കാർക്ക് താക്കീത് നൽകി.

അങ്ങ് വടക്ക് മണിപ്പൂരിൽ ,
യു പി ആസാം ജാർഖണ്ടിൽ ,
കാപാലികരുടെ വെടിയേറ്റ് ,
ഭ്രാന്തൻമാരുടെ പീഢനമേറ്റ് ,
നെഞ്ച് പിളർന്ന് മരിക്കുന്നവരെ ,
ഞങ്ങടെ ഓമന സോദരരെ ,
സംരക്ഷിക്കാൻ കഴിയാത്തവരെ ,
അധികാരികളെ ഭരണക്കാരെ ,
നിങ്ങൾക്കെതിരെ പ്രതിഷേധം ,
ക്രൈസ്തവ മക്കടെ പ്രതിഷേധം എന്നും കർഷകർ വിളിച്ചു പറഞ്ഞു.

ക്രിസ്തു ശിഷ്യൻ സെന്റ് തോമസിൻ 
പാദമമർന്നൊരീമണ്ണിൽ 
വല്യച്ഛന്റെ അരുവിത്തുറയിൽ
സാഹോദര്യ സന്ദേശവുമായി 
വരുന്നു ഞങ്ങൾ ക്രൈസ്തവ മക്കൾ 
നിങ്ങൾ കേൾക്കൂ മാളോരേ 
ഹിന്ദു മുസ്‌ലിം സോദരരെ 
സ്നേഹത്തിൽ നാം ഒന്നല്ലേ 
ഒന്നിച്ചൊന്നായ് മുന്നേറാം 
മാനവ ഐക്യം സിന്ദാബാദ് എന്നും കർഷകർ വിളിച്ചോതി 

തീക്കോയി ഫൊറോനയുടെ ബാനറിന് കീഴിൽ കർഷകർ തോർത്ത് കൊണ്ട് വട്ടക്കെട്ട് കെട്ടിയാണ് വന്നതെങ്കിൽ ,മുളക്കുളം യൂണിറ്റ് മഞ്ഞയും വെള്ളയും കലർന്ന കുട ചൂടിയാണ് റാലിക്ക് കൊഴുപ്പേകിയത്.യുവാക്കൾ തന്നെ നാസിക് ഡോൾ സംഗീതം ഒരുക്കിയത് വ്യത്യസ്തതയായി.വനിതകളും യുവാക്കളും ശക്തമായി തന്നെ ഭരണാധികാരികൾക്കെതിരെ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു.

തങ്കച്ചൻ പാലാ
കോട്ടയം മീഡിയ

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top