Kerala
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിക്ക് സസ്‌പെന്‍ഷന്‍
അറസ്റ്റിലായ നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിക്കെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അധ്യാപക ജോലിയില്‍ നിന്ന് ഇയാളെ സസ്‌പെന്റ് ചെയ്തു. ജിജിവിഎച്എസ് സ്‌കൂളില്‍ അറബിക് അധ്യാപകനാണ് നാസര്‍.
വണ്ടൂര്‍ കാളികാവ് റോട്ടിലുള്ള ഓഫീസില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടി സഹപാഠികളോട് കാര്യം പങ്കുവെച്ചു. തുടര്‍ന്ന് സ്‌കൂളില്‍ വെച്ച് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അധ്യാപകന്‍ ഒളിവില്‍ പോയെങ്കിലും പിന്നീട് കീഴടങ്ങി.
- തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിയ്ക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.