തേഞ്ഞിപ്പലം: ഗവേഷക വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് അധ്യാപകനെ ഗൈഡ് പദവിയില്‍ നിന്ന് നീക്കി.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളവിഭാഗം അധ്യാപകനും കാലിക്കറ്റ് സര്‍വകലാശാലയിലെ പിഎച്ച്ഡി ഗൈഡുമായ ഡോ.അസീസ് തരുവണക്കെതിരെയാണ് നടപടി.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
സര്‍വകലാശാല ആഭ്യന്തര പ്രശ്‌നപരിഹാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍ നടപടിയെടുത്തത്. അധ്യാപകനില്‍ വിശദീകരണം തേടുമെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ ഗൈഡ് പദവി തിരിച്ച് നല്‍കില്ലെന്നും വി സി വ്യക്തമാക്കി.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)