India

പ്രസവാവധി കഴിഞ്ഞപ്പോൾ ​ഗർഭിണിയായി; യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

ലണ്ടൻ: പ്രസവാവധിയ്ക്ക് ശേഷം ജോലിയിൽ പ്രവേശിച്ച സമയം വീണ്ടും ഗർഭിണിയായ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. യുവതിക്ക് 28,000 പൗണ്ട് (23 ലക്ഷം രൂപ) നഷ്ടപരിഹാരം അനുവദിച്ച് എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ. ബ്രിട്ടനിലാണ് സംഭവം. സ്വകാര്യ കമ്പനിയിൽ ഓഫീസ് അസിസ്റ്റന്റായിരുന്ന നിഖിത ട്വിച്ചെനെ എന്ന യുവതിയെയാണ് ​ഗർഭിണിയായതിന്റെ പേരിൽ കമ്പനി പിരിച്ചുവിട്ടത്.

മാർച്ച് 2022നാണ് നിഖിത ട്വിച്ചെനെയുടെ പ്രസവാവധി കഴിഞ്ഞത്. തിരികെ ജോലിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് യുവതി കമ്പനിയെ ബന്ധപ്പെട്ടുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് യുവതി എംപ്ലോയ്മെന്റ് ട്രൈബ്യൂണലിനെ സമീപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top