Kerala

കവർച്ചാ കേസിൽ കസ്റ്റഡിലായിരുന്ന പ്രതി കോടതിയിൽ ഹാജരാക്കവെ കുഴഞ്ഞ് വീണു മരിച്ചു

തിരുവനന്തപുരം: കവർച്ചാ കേസിൽ കസ്റ്റഡിലായിരുന്ന പ്രതി കോടതിയിൽ ഹാജരാക്കവെ കുഴഞ്ഞ് വീണു മരിച്ചു. തിരുവനന്തപുരം വർക്കല അയിരൂരിൽ വീട്ടുകാരെ മയക്കി മോഷണം നടത്തിയ കേസിലെ പ്രതിയാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്.

നേപ്പാൾ സ്വദേശി രാംകുമാറാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു. മോഷണശേഷം മതിൽ കമ്പിയിൽ കാൽകുടങ്ങി കിടക്കുന്ന നിലയിലായിരുന്നു നേപ്പാൾ സ്വദേശി രാംകുമാറിനെ നാട്ടുകാർ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അയിരൂർ പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top