Health

കാൻസർ കോശങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന വാക്സിന്റെ ആദ്യ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയം

Posted on

ലണ്ടൻ: കാൻസർ ചികിത്സാ രം​ഗത്ത് നിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം. കാൻസർ കോശങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന വാക്സിന്റെ ആദ്യ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കോവിഡ്-19 വാക്സിൻ വികസിപ്പിച്ച എംആർഎൻഎ-4359 മോഡേണ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിയാണ് വാക്സിൻ വികസിപ്പിക്കുന്നത്. കാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നതിനായി ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ സജീവമാക്കുകയാണ് വാക്സിൻ ചെയ്യുന്നത്. ആരോഗ്യമുള്ള കോശങ്ങളും ട്യൂമർ കോശങ്ങളും തിരിച്ചറിയാൻ രോഗപ്രതിരോധ സംവിധാനത്തിന് നിർദ്ദേശം നൽകാൻ mRNA സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

നൂതനമായ സോളിഡ് ട്യൂമറുകളുള്ള 19 രോഗികളെ ഉൾപ്പെടുത്തി ആദ്യഘട്ട ക്ലിനിക്കൽ ട്രയലിൽ, എട്ട് രോഗികൾക്ക് ട്യൂമർ വളർച്ചയില്ലെന്നും പുതിയ മുഴകൾ പ്രത്യക്ഷപ്പെടുന്നില്ലെന്നും കണ്ടെത്തി. വാക്സിൻ ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കു ന്നില്ലെന്നതാണ് പ്രധാന നേട്ടം. ലണ്ടനിലെ കിംഗ്‌സ് കോളേജിലെ എക്സിപിരിമെന്റൽ ഓങ്കോളജിയിലെ ക്ലിനിക്കൽ റീഡറും ഗൈസ് & സെൻ്റ് തോമസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ മെഡിക്കൽ ഓങ്കോളജി കൺസൾട്ടൻ്റുമായ ചീഫ് ഇൻവെസ്റ്റിഗേറ്റർ ഡോ ദേബാഷിസ് സർക്കറുടെ നേതൃത്വത്തിലാണ് പരീക്ഷണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version