ഇടമറ്റം: മീനച്ചിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി. എസിൻ്റെ ആഭിമുഖ്യത്തിൽ FNHW പ്രോഗ്രാമിൻ്റെ ഭാഗമായി ക്യാൻസർ ബോധവത്കരണ സെമിനാർ നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും.
വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ അധ്യക്ഷത വഹിക്കുന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ പ്രവർത്തകയും മോട്ടിവേഷണൽ സ്പീക്കറുമായ നിഷ ജോസ് കെ.മാണി വിഷയാവതരണം നടത്തും. പാലാ മാർസ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. റോണി ബെൻസൺ ക്ലാസ് എടുക്കും.
സ്ത്രീകൾക്കിടയിൽ വർദ്ധിച്ചു വരുന്ന ബ്രെസ്റ്റ് ക്യാൻസർ, സർവിക്കൽ ക്യാൻസർ എന്നിവയെക്കുറിച്ച് കൂടുതൽ ബോധവത്ക്കരണം നടത്തേണ്ടതിൻ്റെ ആവശ്യകത കണക്കിലെടുത്താണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളതെന്ന് സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത ഹരിദാസ് അറിയിച്ചു.