ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു.
ഒൻപത് വർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം സ്ഥാനമൊഴിയുന്ന വിവരം വാർത്താ സമ്മേളനത്തിലാണ് ട്രൂഡോ അറിയിച്ചത്. പാർട്ടിയിൽ എതിർപ്പ് രൂക്ഷമായതിന് പിന്നാലെയാണ് ട്രൂഡോ അധികാരമെഴിഞ്ഞത്.
ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടിയുടെ തലപ്പത്ത് നിന്ന് സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജിവാർത്തകൾ പുറത്തുവന്നത്.