India
ഒടുവിൽ തീരുമാനം മാറ്റി കാനഡ; ഇന്ത്യക്കാരെ ബാധിക്കുന്ന നടപടി പിൻവലിച്ചു
ഇന്ത്യയിലേക്കുള്ള യാത്രക്കാരെ അധിക സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന തീരുമാനത്തിൽ നിന്നും പിൻമാറി കാനഡ. അധിക സ്‌ക്രീനിംഗിനുള്ള നടപടിക്രമങ്ങക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യാത്രയ്ക്ക് മുമ്പ് തന്നെ മണിക്കൂറുകളാണ് ഇതുവഴി നഷ്ടപ്പെടുന്നത് എന്നായിരുന്നു ഉയർന്ന പരാതി.
കനേഡിയൻ ഗതാഗത മന്ത്രി അനിതാ ആനന്ദാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് പോകുന്നവരെ അധിക സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. പുതുതായി ആരംഭിച്ച അധിക സുരക്ഷാ നടപടികളുടെ ഭാഗമായി ഇന്ത്യയിലേക്ക് പോകുന്നവർ നിശ്ചിത സമത്തിനും നാലു മണിക്കൂർ മുമ്പേ വിമാനത്താവളത്തിൽ എത്തണമെന്ന നിർദ്ദേശവും അധികൃതർ നൽകിയിരുന്നു. ഇന്ത്യക്കാരായ യാത്രക്കാരെയും അവരുടെ ബാഗേജുകളും അധിക പരിശോധനക്ക് വിധേയമാക്കണം എന്നായിരുന്നു ഉത്തരവ്.