കോഴിക്കോട്: പൊലീസ് കസ്റ്റഡിയിൽ നിന്നും മണ്ണുമാന്തി യന്ത്രം കടത്തിക്കൊണ്ടുപോയ കേസിൽ എസ്ഐ അറസ്റ്റിൽ. സസ്പെന്‍ഷനിലായിരുന്ന എസ്ഐ ടി ടി നൗഷാദിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എസ്ഐയ്ക്ക് പങ്കുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.എസ്ഐയെ പിന്നീട് ജാമ്യത്തിൽ വിട്ടു
കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ തോട്ടുമുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19ന് വൈകിട്ട് ഏഴു മണിയോടെ മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന് ഇൻഷുറൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു.