Kerala

കോഴിക്കോട് എൻ ഐ ടിയിലെ അധ്യാപികയ്‌ക്കെതിരെ പ്രതിഷേധിക്കാൻ വിദ്യാർത്ഥി സംഘടനകൾ

കോഴിക്കോട്: പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത സംഭവത്തെ തുടർന്നുണ്ടായ വിദ്യാർത്ഥി സംഘർഷത്തിലാണ് കോഴിക്കോട് എൻ ഐ ടി ക്യാമ്പസ് അടച്ചുപൂട്ടിയത്. എൻ ഐ ടി അധികൃതരുടെ നടപടിക്കെതിരെ ആയിരുന്നു പ്രതിഷേധം.
വലിയ പ്രതിഷേധങ്ങളെ തുടർന്ന് അടച്ചുപൂട്ടിയ ക്യാമ്പസ് ഇന്ന് തുറക്കും.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഗോഡ്സെയെ മഹത്വവൽക്കരിച്ച അധ്യാപികയുടെ ഫേസ്ബുക്ക് കമന്‍റ് വിവാദമാകുന്നതിനിടെ ആണ് ക്യാമ്പസ് ഇന്ന് വീണ്ടും തുറക്കുന്നത്. മെക്കാനിക്കൽ വിഭാഗം പ്രൊഫസർ ഷൈജ ആണ്ടവനെതിരെ പൊലീസ് കേസ് എടുത്തെങ്കിലും ഈ വിഷയത്തിൽ കൂടുതൽ സമരങ്ങൾ വിവിധ വിദ്യാർഥി സംഘടനകൾ ആലോചിക്കുന്നുണ്ട്. ഹൈദരാബാദിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞു തിരിച്ചെത്തിയ എൻഐടി ഡയറക്ടറുടെ മുന്നിലും ഈ വിഷയം എത്തും. കോളേജ് ക്യാമ്പസ് ഇന്ന് തുറന്നാലും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങളുണ്ടാകുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top