Kerala

വിരലിനു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഇന്ന് മെഡിക്കൽ ബോർഡ് ചേരും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിരലിനു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഇന്ന് മെഡിക്കൽ ബോർഡ് ചേരും. മെഡിക്കൽ ബോർഡിൻ്റെ അന്വേഷണത്തിന് ശേഷമായിരിക്കും ശസ്ത്രക്രിയ ചെയ്ത ഡോ. ബിജോൺ ജോൺസൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തുക.

മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. അഷ്റഫിൻ്റെ നേതൃത്വത്തിൽ മഞ്ചേരി മെഡിസിൻ വിഭാഗം തലവൻ, സർജറി വിഭാഗം തലവൻ തുടങ്ങിയ മൂന്നംഗ സംഘമാണ് മെഡിക്കൽ ബോർഡ്. ഇന്ന് 10 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തുന്ന സംഘം ഡോ. ബിജോൺ ജോൺസൻ്റെയും അവയവം മാറി ശസ്ത്രക്രിയ ചെയ്ത കുഞ്ഞിൻ്റെ രക്ഷിതാക്കളുടെയും വിശദമായ മൊഴിയെടുക്കും.

കുട്ടിക്ക് നാവിന് പ്രശ്നമുണ്ടായിരുന്നോയെന്ന് മെഡിക്കൽ ബോർഡിനു ശേഷമേ അറിയാനാകു എന്ന് നേരത്തെ മെഡിക്കൽ കോളേജ് എ സി പി പ്രേമചന്ദ്രൻ പറഞ്ഞിരുന്നു. ചികിത്സ രേഖകൾ പരിശോധിച്ച് വരികയാണെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഡോക്ടറെ രക്ഷിയ്ക്കാൻ ശ്രമം നടക്കുന്നതായും ഡോക്ടർക്ക് അനുകൂലമായി സംസാരിക്കാൻ സമ്മർദ്ദമുണ്ടെന്നും കുട്ടിയുടെ രക്ഷിതാക്കൾ കഴിഞ്ഞ ദിവസം റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിരുന്നു. കേസുമായി മുന്നോട്ട് പോകുമെന്നും കുട്ടിയുടെ പിതാവ് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top