Kerala
കോഴിക്കോട് ഐസിയു പീഡനം; നഴ്‌സിങ് സൂപ്രണ്ടിന്റെ സ്ഥലം മാറ്റത്തിന് സ്റ്റേ
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ ആശുപത്രിയിലെ നഴ്‌സിങ് സുപ്രണ്ട് ബെറ്റി ആന്റണിയുടെ സ്ഥലം മാറ്റത്തിന് സ്റ്റേ. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ രണ്ട് മാസത്തേക്കാണ് സ്ഥലം മാറ്റം സ്റ്റേ ചെയ്തത്. വിശദീകരണം ചോദിക്കാതെ സ്ഥലം മാറ്റിയതിനെതിരെ ബെറ്റി ആന്റണി ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇവരോടൊപ്പം സ്ഥലം മാറ്റ നടപടി നേരിട്ട ചീഫ് നഴ്‌സിങ് ഓഫീസര്‍ വി പി സുമതിയും കഴിഞ്ഞ ദിവസം ട്രൈബ്യുണലില്‍ നിന്നും സ്റ്റേ നേടിയിരുന്നു.
ബെറ്റി ആന്റണിയെ കോന്നി മെഡിക്കല്‍ കോളേജിലേക്കും വി പി സുമതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കുമാണ് സ്ഥലം മാറ്റിയത്.കേസില്‍ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി ബി അനിതയെ നവംബര്‍ 28ന് ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റിയതും ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു.