Kerala
ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി, ഫർസാൻ സലാം എന്നിവരാണ് മരിച്ചത്.