കോഴിക്കോട്; കല്ലാനോട് തൂവക്കടവ് നാലു സെന്റ് കോളനിയിലെ പ്ലാവിൽനിന്നു മറ്റൊരാൾ ചക്ക പറിച്ച് നൽകിയതു പിടിക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി കയ്യാലയിൽ നിന്നു താഴെ വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു.
കല്ലാനോട് തൊണ്ടുവേലിൽ ആന്റണി -മേരി ദമ്പതികളുടെ മകൻ അനൂപ് ആന്റണി (39) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12 മണിക്കായിരുന്നു സംഭവം. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന് കല്ലാനോട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഷീന. മകൻ: ഏബേൽ.