തിരുവനന്തപുരം: സിഎഎയെ കോൺഗ്രസ് എംപിമാർ ശക്തമായി എതിർത്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൽ നിന്നുള്ള എംപിമാരാണ് നേതൃത്വം നൽകിയത്. എ ശശി തരൂരിന്റെയും ഇ ടി മുഹമ്മദ് ബഷീറിന്റെയും ലോക്സഭയിലെ പ്രസംഗത്തിന്റെ ലിങ്കുകൾ മുഖ്യമന്ത്രിക്ക് അയച്ചു തരാമെന്ന് വി ഡി സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധി കൃത്യമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.അതിനെ ബിജെപി പരിഹസിച്ചിട്ടുണ്ട്. രാഹുൽ സിഎഎ വിഷയത്തിൽ പറഞ്ഞത് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.കോൺഗ്രസ് നേതാക്കൾക്ക് എതിരെ നിരവധി കേസുകൾ എടുത്തിട്ടുണ്ട്. സംസ്ഥാനത്തെ കേസുകൾ പിൻവലിച്ചിട്ടില്ല.
573 കേസുകളിലാണ് കുറ്റപത്രം നൽകിയിരിക്കുന്നതെന്നും വി ഡി സതീശന് പറഞ്ഞു. കെ സി വേണുഗോപാൽ വിജയിക്കും എന്നുറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി ആരോപണങ്ങൾ ഉന്നയിക്കുന്നത്. സിദ്ധാർത്ഥൻ്റെ മരണത്തിൽ മുഖ്യമന്ത്രി ഇതുവരെ മിണ്ടിയില്ല. ഏഴ് മാസമായി ക്ഷേമ പെൻഷൻ നൽകിയിട്ടില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
സിഎഎ തിരഞ്ഞെടുപ്പ് സ്റ്റണ്ട്, കോൺഗ്രസ് എംപിമാർ ശക്തമായി എതിർത്തു: വി ഡി സതീശൻ
By
Posted on