കോഴിക്കോട്: സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ആകാശവാണിയിലേക്ക് മാര്‍ച്ച് നടത്തിയ എട്ട് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ റിമാന്റില്‍. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. മുദ്രാവാക്യങ്ങളുമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. റിമാന്‍ഡില്‍ കഴിയുന്നവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
സംസ്ഥാനത്ത് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും സിഎഎയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും പ്രതിഷേധിക്കുന്നുണ്ട്.