India

പൗരത്വഭേദഗതി നിയമം; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ നീക്കം

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ചെയ്യാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ചട്ടങ്ങള്‍ ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നും അതിന്‌ ശേഷം രാജ്യത്ത് നിയമം നടപ്പിലാക്കുമെന്നും കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘പൗരത്വഭേദഗതി നിയമങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും. വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ നിയമം നടപ്പിലാക്കാനും അര്‍ഹരായവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനും കഴിയും.’ കേന്ദ്രസര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യുമോ എന്ന ചോദ്യത്തിന്, ‘അതെ, അതിനും വളരെ മുമ്പ്’ എന്നായിരുന്നു പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top